മാർച്ച് 5, അടിയന്തരാവസ്ഥാ രക്തസാക്ഷി സ.വർക്കല വിജയൻ ദിനം.
സ.വിജയൻ യെനാൻ ബുക്ക് സ്റ്റാൾ നടത്തിയിരുന്ന വർക്കല മാർക്കറ്റ് മൈതാനത്ത് സ്ഥാപിച്ചിട്ടുള്ള വർക്കല വിജയൻ സ്മാരകത്തിൽ CPI(ML) റെഡ് സ്റ്റാർ നേതൃത്വത്തിൽ പതാക ഉയർത്തി അനുസ്മരണ യോഗം നടത്തി.
മുതിർന്ന സഖാവ് എ.ഹരിദാസ് പതാക ഉയർത്തി.
സ. വിജയൻ്റെ സുഹൃത്തും സഹപോരാളിയുമായിരുന്ന പ്രസന്നൻ വടശേരിക്കോണം, എം.കെ. ദാസൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.
സഖാവിൻ്റെ ഇളയ സഹോദരൻ രവി, സഖാക്കൾ അരുന്ധതി, ചന്ദ്രൻ തുടങ്ങിയവരും അനുസ്മരണത്തിൽ പങ്കെടുത്തു.
