അമേരിക്കയും ഇസ്രായേലും ഇറാൻ അധിനിവേശത്തിൽ നിന്നും പിന്മാറുക!
കൾച്ചറൽ ഫോറം പ്രതീകാത്മകമായി യുദ്ധക്കുറ്റവാളികളായ ട്രമ്പിന്റെയും നേതന്യാഹുവിന്റെയും കോലങ്ങൾക്ക് മേൽ ചെരുപ്പ് കൊണ്ടടിച്ച് പ്രകടനം നടത്തി.
അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ ഒത്താശയോടെ ഇറാൻ എന്ന പരമാധികാര രാഷ്ട്രത്തിനു മേൽ സൈനികാധിനിവേശം നടത്തി നൂറുകണക്കിന് കുഞ്ഞു ങ്ങളടക്കം ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ ഇസ്രായേലിനും അമേരിക്കക്കും എതിരെ അന്താരാഷ്ട്ര നീതിന്യായ സംവിധാനങ്ങൾ ഇടപെടണമെന്ന് കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു.
മോദി സർക്കാറാകട്ടെ നാളിതുവരെയുള്ള യൂണിയൻ സർക്കാറുകൾ കൈക്കൊണ്ട നയങ്ങൾക്ക് വിരുദ്ധമായി പൂർണ്ണമായും അമേരിക്കക്കും ഇസ്രായേലിനും കീഴടങ്ങിയിരിക്കുന്നു. ഇന്ത്യ ക്ഷണിച്ചുവരുത്തിയ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്തിട്ടുപോലും ഇന്ത്യൻ ഗവർമണ്ട് ഇതുവരേക്കും ഒരു പ്രതിഷേധകുറിപ്പ് പോലും പുറത്തിറക്കിയിട്ടില്ല. റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാനുള്ള അനുമതിക്കായി അമേരിക്കക്കുമുമ്പിൽ യാചിക്കുന്ന പ്രധാനമന്ത്രിയെയാണ് ഇന്നലെ ലോകം കണ്ടത്.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള RSS സർക്കാർ ലോകത്തിനുമുമ്പാകെ ഇന്ത്യയെ ഒരു പരിഹാസകഥാപാത്രമാക്കി മാറ്റിയിരിക്കുന്നു .
അമേരിക്കയും ഇസ്രായേലും ഒരു ലോകയുദ്ധത്തിന് കോപ്പുകൂട്ടുകയാണ്.ഇത് ജനാധിപ ത്യത്തിനെതിരായ വെല്ലുവിളിയാണ്. അത്തരം നീക്കങ്ങൾ തടയണമെന്നും കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു.
കോഴിക്കോട് നഗരത്തിൽ നടന്ന അധിനിവേശ വിരുദ്ധ പ്രകടനത്തിനു ശേഷം പുതിയ ബസ് സ്റ്റാന്റ് പരിസരത്തുനടന്ന യോഗത്തിൽ
മണികണ്ഠൻ മൂക്കുതല, വേണുഗോപാലൻ കുനിയിൽ,വി.എ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
കെ.വി ഹരിഹരൻ,കുട്ടികൃഷ്ണൻ കോട്ട്, എം.എൻ രവി, ഗോവിന്ദൻ കെ.ടി , രാജേഷ് പൂക്കാട് എന്നിവർ നേതൃത്വം നൽകി.
പ്രതീകാത്മകമായി യുദ്ധക്കുറ്റവാളികളായ ട്രമ്പിന്റെയും നേതന്യാഹുവിന്റെയും കോലങ്ങൾക്ക് മേൽ ചെരുപ്പ് കൊണ്ടടിച്ചാണ് പ്രകടനം നടത്തിയത്.
വി.എ ബാലകൃഷ്ണൻ
ചെയർ പേഴ്സൺ
കൾച്ചറൽ ഫോറം കേരളം
9446955309
9249123786
