നഴ്സ്മാരുടെ സമരം ഒത്തുതീർപ്പാക്കുക!
സി.പി ഐ (എം എൽ) റെഡ്സ്റ്റാർ
യുണെറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (UNA) നേതൃത്വത്തിൽ സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തുന്ന സമരം അവരുടെ ആവശ്യങ്ങൾ അംഗീകരിച്ച് അടിയന്തിരമായി ഒത്തുതീർപ്പാക്കണമെന്ന് സി.പി ഐ (എം എൽ) റെഡ്സ്റ്റാർ സർക്കാറിനോട് ആവശ്യപ്പെട്ടു.
ഏറ്റവും കുറഞ്ഞ വേതനം 40000 രൂപയാക്കുക,
സ്വകാര്യ ആശുപത്രികൾ ദീർഘകാലമായി നടപ്പാക്കാത്ത ശമ്പള പരിഷ്കരണം നടപ്പാക്കുക,
ഏകീകൃത ശമ്പള സംവിധാനം പ്രഖ്യാപിക്കുക,
ട്രെയിനി നിയമനം എന്ന പേരിൽ കൂടുതൽ ജോലി ചെയ്യിപ്പിക്കുന്നത് അവസാനിപ്പിക്കുക,
കൂടുതൽ സ്റ്റാഫിനെ വെച്ച് ശരിയായ ഡ്യൂട്ടി സമയവും നിയമപരമായ സർവ്വീസ് ആനുകൂല്യങ്ങളും ഉറപ്പാക്കുക തുടങ്ങി എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു കൊണ്ട് സർക്കാർ വിജ്ഞാപനം ഇറക്കണം
വ്യവസ്ഥാപിത ട്രേഡ് യൂണിയനുകൾ ആശുപത്രി ഉടമകളുടെ താല്പര്യാനുസരണം പ്രവർത്തിക്കുകയും ,ആഗോളകോർപ്പറേറ്റുകൾ കയ്യടക്കിക്കൊണ്ടിരിക്കുന്ന കേരളത്തിലെ സ്വകാര്യ സുപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ കുറഞ്ഞകൂലിക്ക് തൊഴിലാളികളെ അടിമ സമാനമായി ജോലിചെയ്യിക്കുന്ന ചെയ്യുന്ന സാഹചര്യത്തിൽ അവർ സ്വതന്ത്ര സംഘടനകൾ രൂപീകരിച്ചുകൊണ്ട് പ്രക്ഷോഭരംഗത്തേക്ക് കടന്നുവരാൻ നിർബന്ധിതമാക്കപ്പെടുന്ന സാഹചര്യത്തിൽ ഉടമകളും വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളും ഒരേ ഭാഗത്തുനിന്ന് തൊഴിലാളി സമരങ്ങൾക്കെതിരെ നിലക്കൊള്ളുന്ന കാഴ്ചയാണ് കേരളത്തിൽ പ്രൈവറ്റ് നഴ്സുമാർ നടത്തുന്ന സമരത്തോടും ഇവർ എടുക്കുന്ന നിലപാടിലൂടെ വ്യക്തമാക്കപ്പെടുന്നത്
സ്വകാര്യ ആശുപത്രി കുത്തകകളുടെ താല്പര്യങ്ങൾ ക്ക് കീഴടങ്ങാതെ നഴ്സുമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സമരം എത്രയും വേഗം ഒത്തുതീർക്കാൻ സർക്കാർ തയ്യാറാകണമെന്നും സി.പി ഐ എം എൽ റെഡ് സ്റ്റാർ സർക്കാറിനോട് ആവശ്യപ്പെടുന്നു.
സംസ്ഥാന കമ്മിറ്റി,
സി.പി.ഐ (എം എൽ) റെഡ്സ്റ്റാർ
10-03-2026
